നടന്‍ സൂര്യ സിനിമ തിരക്കുകളിലാണ്.'സൂര്യ 41' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോള്‍. സംവിധായകന്‍ ശിവയ്ക്കൊപ്പമുള്ള നടന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്.
ശിവയ്ക്കൊപ്പം സൂര്യ ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ഇപ്പോഴിതാ 'സൂര്യ 42' ശിവയാണ് സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാലയുടെ സിനിമയുടെ ഷൂട്ടിംഗ് സൂര്യ ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും വെട്രിമാരന്റെ 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കുമെന്നും പറയപ്പെടുന്നു. അതിനിടയില്‍ ശിവയ്ക്കൊപ്പം സിനിമയുടെ ജോലികളും ആരംഭിക്കും.
ലോകേഷ് കനകരാജിന്റെ 'വിക്രം' എന്ന ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.