Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Suriya: സൂര്യക്ക് ഫിഫ്റ്റി

ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്

Suriya, Happy Birthday Suriya, Suriya Birthday and age, സൂര്യ ബെര്‍ത്ത് ഡേ, ഹാപ്പി ബെര്‍ത്ത് ഡേ സൂര്യ

രേണുക വേണു

, ബുധന്‍, 23 ജൂലൈ 2025 (10:59 IST)
Suriya

Suriya Birthday: തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 50-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
ശരവണന്‍ ശിവകുമാര്‍ എന്നാണ് സൂര്യയുടെ യഥാര്‍ഥ പേര്. ചെന്നൈയിലാണ് താരത്തിന്റെ ജനനം. ചെന്നൈയിലെ ലയോള കോളേജില്‍ പഠനം. 22-ാം വയസ്സില്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. മണിരത്നമാണ് ശരവണന്‍ എന്ന പേര് മാറ്റി സൂര്യ എന്ന് നിര്‍ദേശിച്ചത്. 
 
കാതലെ നിമ്മതി, പെരിയണ്ണ, പൂവെല്ലാം കെട്ടുപ്പാര്‍ തുടങ്ങിയ സിനിമകളിലൂടെ സൂര്യ അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 2003 ല്‍ റിലീസ് ചെയ്ത കാക്ക കാക്കയാണ് സൂര്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് സൂര്യയെന്ന താരം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി. 
 
വാരണം ആയിരം, അയന്‍, ആധവന്‍, സിങ്കം, ഏഴാം അറിവ്, അഞ്ചാന്‍, 24, താനെ സേര്‍ന്ത കൂട്ടം, സൂരരൈ പോട്ര്, വിക്രം, കങ്കുവ എന്നിവയാണ് സൂര്യയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
പ്രമുഖ നടി ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. 2006 സെപ്റ്റംബര്‍ 11 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പ്രമുഖ സിനിമാതാരം കാര്‍ത്തി സൂര്യയുടെ ഇളയ സഹോദരനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suriya - Karuppu Movie Teaser: 'അടി തുടങ്ങാന്‍ പോകാ'; സൂര്യയുടെ ജന്മദിനത്തില്‍ 'കറുപ്പ്' ടീസര്‍ (വീഡിയോ)