Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suriya - Jithu Madhavan Movie: ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ മോഹന്‍ലാലും?

ജിത്തു മാധവന്‍ സൂര്യയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

Mohanlal

രേണുക വേണു

, ബുധന്‍, 16 ജൂലൈ 2025 (09:11 IST)
Suriya - Jithu Madhavan Movie: സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും. സൂര്യ-ജിത്തു മാധവന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ ആയിരിക്കും ലാല്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
ജിത്തു മാധവന്‍ സൂര്യയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ സിനിമയിലേക്ക് മലയാളത്തിലെ ഒരു സൂപ്പര്‍താരം എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത് മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. 
 
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു മാധവന്‍. നേരത്തെ ജിത്തു മാധവന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് നിലവില്‍ ഉപേക്ഷിച്ച മട്ടാണ്. ജിത്തു മാധവന്‍ ചിത്രത്തെ കുറിച്ച് മോഹന്‍ലാലും സ്ഥിരീകരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shine Tom Chacko: 'മാറ്റിയെടുക്കാൻ ഞാൻ കുറെ ട്രൈ ചെയ്തതാണ്, ചേട്ടന്റെ മാറ്റത്തിൽ സന്തോഷമുണ്ട്': തനൂജ