Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്ത് മാത്രമല്ല വിജയ് സേതുപതിയും മരക്കാറെ കാണാന്‍ സെറ്റിലെത്തി, സ്വീകരിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും, യൂട്യൂബില്‍ തരംഗമായി വീഡിയോ

Vijay Sethupathi

കെ ആര്‍ അനൂപ്

, വെള്ളി, 19 നവം‌ബര്‍ 2021 (15:02 IST)
അപ്രതീക്ഷിതമായിരുന്നു നടന്‍ വിജയ് സേതുപതി മരക്കാര്‍ സെറ്റിലെത്തിയത്. അതിഥിയെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് സ്വീകരിച്ചു. അല്‍പനേരം ഷൂട്ടിംഗ് വിജയസേതുപതി നോക്കിക്കണ്ടു. പിന്നീട് മോഹന്‍ലാലിനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടൊപ്പവും അദ്ദേഹം സംസാരിച്ചു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു അജിത്തും വിജയ് സേതുപതിയും സെറ്റിലെത്തിയത്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
 
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണക്കേട്, തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കി തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാകും: കാർഷിക നിയമം പിൻവലിച്ചതിനെതിരെ കങ്കണ