Swetha Menon: അതിജീവത ഇപ്പോഴും പടിക്ക് പുറത്ത് തന്നെ; നടിയുടെ തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ
ശ്വേത മേനോൻ ആണ് സംഘടനയുടെ പ്രസിഡന്റ്.
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. തനിക്കെതിരെ സംഘടനാ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്നായിരുന്നു അതിജീവതയുടെ രാജി. അടുത്തിടെ, അമ്മയുടെ പുതിയ ഭരണസമിതി സംഘടനയുടെ ചുമതല ഏറ്റെടുത്തിരുന്നു. ശ്വേത മേനോൻ ആണ് സംഘടനയുടെ പ്രസിഡന്റ്.
അതിജീവതയെ ഉടൻ തിരിച്ചുകൊണ്ടുവരുമെന്നും അതിനായി ഇടപെടലുകൾ ഉണ്ടാകുമെന്നും ശ്വേത മേനോൻ പ്രസിഡന്റ് ആയ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതുയ ഭരണസമിതി രൂപം കൊണ്ട ശേഷമുള്ള ആദ്യ മീറ്റിങ്ങിൽ അതിജീവിതയുടെയും WCCയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ അറിയിച്ചു.
മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നുവെന്നും ചർച്ചയ്ക്ക് ശേഷം അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി വേണമെന്നും അടുത്ത യോഗത്തിൽ അത് തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്നും സംഘടനയിലേക്ക് തിരിച്ചുവരട്ടെയെന്നും ശ്വേത പ്രതികരിച്ചിരുന്നു. ഇതിൽ ആത്മാർത്ഥതയില്ലെന്നാണ് ഇപ്പോഴുയരുന്ന വിമർശനം.