മലയാളിക്ക് ഒരു ബ്രെയ്ക്ക് അപ്പ് വന്നാല്‍ കേള്‍ക്കാനുള്ള ഹൃദയം തൊടുന്ന പാട്ടാണ് അയാളും ഞാനും തമ്മിലിലെ അഴലിന്റെ ആഴങ്ങളില്‍ എന്ന ഗാനം. സിനിമയില്‍ രവി തരകന്റെ ജീവിതം ഒന്നാകെ മാറുന്ന നിമിഷത്തിലാണ് ആ പാട്ട് വരുന്നത്. സിനിമയില്‍ ഈ പാട്ടിന് എത്ര പ്രാധാന്യമുണ്ടോ അതുപോലെയാണ് തന്റെ കരിയറില്‍ അയാളും ഞാനും തമ്മില്‍ എന്ന സിനിമയും അഴലിന്റെ ആഴങ്ങളില്‍ എന്ന ഗാനവുമെന്നാണ് നടി സംവൃത സുനില്‍ പറയുന്നത്. വിവാഹത്തിനെ തുടര്‍ന്ന് കരിയറില്‍ ബ്രെയ്ക്ക് എടുക്കുന്നതിന് മുന്‍പായി സംവൃത ചെയ്ത അവസാന സിനിമയായിരുന്നു അയാളും ഞാനും തമ്മില്‍. സിനിമയും അതിലെ സൈനു എന്ന കഥാപാത്രവും തനിക്ക് സ്‌പെഷ്യലാണെന്ന് നടി പറയുന്നു.
പല സമയങ്ങളിലും എനിക്ക് തോന്നിയ കാര്യം രവിതരകന്റെ തന്നെ ഒരു പുതിയ ഫേസ് ഓഫ് ലൈഫ് എന്ന് പറയുന്നത് സൈനു ബാക്കി വെക്കുന്ന ഈ മെമ്മറീസ് ന്ന് തുടങ്ങുന്നതാണ്. പ്രത്യേകിച്ച് ആ രജിസ്റ്റര്‍ ഓഫീസിലെ ആ മൊമന്റ്. അവിടെ നിന്ന് അഴലിന്റെ ആഴങ്ങളില്‍ എന്ന പാട്ട് വരുമ്പോള്‍ അത് ആളുകളെ ബാധിക്കുന്നുണ്ട്. ആളുകള്‍ രവി തരകനൊപ്പം സഞ്ചരിക്കുന്നത് അവിടെ വെച്ചാണ്. ഞാന്‍ ആ സിനിമയില്‍ ചെറിയ സമയം മാത്രമാണ് സ്‌ക്രീനിലുള്ളത്. എങ്കിലും ഇമ്പാക്ട് വളരെ വലുതാണ്. സൈനുവിനെ പറ്റിയോ അഴലിന്റെ ആഴങ്ങളില്‍ എന്ന പാട്ടിനെ പറ്റിയോ പറയുമ്പോള്‍ ഞാന്‍ ഇമോഷണലാകും. വളരെ ഹെവിനസ് തരുന്നൊരു പാട്ടാണിത്. എന്റെ കരിയറില്‍ ഒരു ബ്രേയ്ക്ക് എടുക്കുന്നത് ആ പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞാണ്. അപ്പോള്‍ എനിക്ക് ഇമോഷണലി കൂടി കണക്റ്റ് ചെയ്യുന്ന പാട്ടാണത്.എന്റെ തീരുമാനമായിരുന്നു സിനിമയില്‍ ബ്രെയ്ക്ക് എടുക്കുന്നത്. എങ്കിലും അത് എളുപ്പമായിരുന്നില്ല. ആ പാട്ടില്‍ കരയുന്ന ഭാഗങ്ങള്‍ ശരിക്കും അങ്ങനെയായിരുന്നു.
സൈനു എന്നുള്ള ക്യാരക്ടര്‍ വളരെ വളരെ സ്വീറ്റ് ഒരു ക്യാരക്ടര്‍ ആണ് എനിക്ക്.എനിക്ക് ഏറ്റവും ഫാന്‍സുള്ള കാരക്ടര്‍ സൈനുവാണെന്ന് തോന്നിയിട്ടുണ്ട്. റിലീസ് ചെയ്ത ദിവസം തൊട്ട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലൊക്കെ മെസേജ് അയക്കും. ആളുകള്‍ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യും. ഒരുപാട് പേര്‍ക്ക് അവരുടെ ലവ് സ്റ്റോറിയും മറ്റുമൊക്കെ റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. അപ്പോള്‍ അതെല്ലാം നോക്കുമ്പോള്‍ എന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ചെയ്ത സിനിമയും കഥാപാത്രവുമാണത്. എനിക്ക് അതുകൊണ്ട് എപ്പോഴും സ്‌പെഷ്യലായ സിനിമയാണ് അയാളും ഞാനും തമ്മില്‍. സംവൃത പറഞ്ഞു.