ഉപാധികളില്ലാത്ത പ്രണയമെന്ന് പറഞ്ഞവർ, വേർപിരിഞ്ഞ് തമന്നയും വിജയ് വർമ്മയും; ഒന്നിച്ചുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു

നിഹാരിക കെ.എസ്
വ്യാഴം, 6 മാര്‍ച്ച് 2025 (08:04 IST)
രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ച് നടി തമന്നയും നടൻ വിജയ് വർമ്മയും. നേരത്തെ തന്നെ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ എത്തിയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങൾ കൂടി ഡിലീറ്റ് ചെയ്തതോടെയാണ് ബ്രേക്ക് അപ് വാർത്തകൾ സത്യമാണെന്ന് ആരാധകർ വിശ്വസിക്കുന്നത്.  
 
തമന്നയും വിജയ് വർമയും വേർപിരിഞ്ഞിട്ട് ആഴ്ചകളായി എന്നാണ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും. താരങ്ങൾ അവരവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് എന്നുമാണ് ഇരുവരുടെയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ഇരുവരുടെയും വേർപിരിയലിന് കാരണം വ്യക്തമല്ല. മാസങ്ങൾക്ക് മുമ്പ് തന്നെ പൊതുവേദികളിൽ ഒരുമിച്ച് എത്തുന്നത് താരങ്ങൾ അവസാനിപ്പിച്ചിരുന്നു. 2023 ൽ ലവ് ലസ്റ്റിൽ ഒന്നിച്ച് അഭിനയിച്ചതോടെയാണ് തമന്നയും വിജയ് വർമയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പ്രണയം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments