Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമന്നയ്ക്ക് ഇനി ശ്വാസം വിടാം ! തുടര്‍ പരാജയങ്ങളുടെ നാണക്കേട് മാറി, പ്രതിഫലം കുറക്കാതെ നടി, ജയിലറിനേക്കാള്‍ കൂടുതല്‍ തുക അരണ്‍മനൈ 4 നിന്ന്

Tamannaah Bhatia can breathe now! Embarrassed by successive flops

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (11:53 IST)
സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈ 4 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഭോല ശങ്കര്‍, ബാന്ദ്ര തുടങ്ങിയ സിനിമകളുടെ പരാജയത്തിന് തമന്നയ്ക്ക് വലിയ തിരിച്ചുവരവ് നല്‍കി അരണ്‍മനൈ 4.
 
തമന്നയ്ക്ക് 4-5 കോടി വരെ നേടി പ്രതിഫലമായി ലഭിച്ചു.രണ്ട് മുതല്‍ അഞ്ച് കോടി വരെയാണ് നടി സിനിമകള്‍ക്കായി പ്രതിഫലമായി വാങ്ങാറുള്ളത്. ജയിലറില്‍ അഭിനയിക്കാനായി നടിക്ക് മൂന്ന് കോടി വരെ പ്രതിഫലമായി ലഭിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 അരണ്‍മനൈ 4 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 35 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. സംവിധായകനായ സുന്ദര്‍ സി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമന്നയും റാഷി ഖന്നയും ആയിരുന്നു നായികമാര്‍.സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്‍, സിംഗംപുലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിടിയില്‍ വന്നാലും 'ആവേശം' തിയേറ്ററില്‍ തന്നെ കാണണം! ആയിരക്കണക്കിന് ടിക്കറ്റുകള്‍ ഇന്നും വിറ്റുപോയി