Webdunia - Bharat's app for daily news and videos

Install App

ഓണം റിലീസ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്, 5 ലക്ഷം ബജറ്റില്‍ 'കേരളാ ലൈവ്', ലൊക്കേഷന്‍ വീഡിയോ കാണാം

കെ ആര്‍ അനൂപ്
ശനി, 6 ജൂലൈ 2024 (22:31 IST)
ഒരു ഇടവേളക്കുശേഷം സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമയുമായി എത്തുന്നു. 'കേരളാ ലൈവ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും . നൂറില്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ സിനിമയിലുണ്ട്. സിനിമയുടെ ക്യാമറ വര്‍ക്ക് ഒഴിച്ചുള്ള ജോലികള്‍ സന്തോഷ് പണ്ഡിറ്റാണ് ചെയ്യുന്നത്. സിനിമയുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു.
 
'വെറും 5 ലക്ഷം രൂപാ ബജറ്റില്‍ ഒരുങ്ങുന്ന എന്റെ പന്ത്രണ്ടാമത്തെ സിനിമ 'കേരളാ ലൈവ്' രണ്ടാം ഷെഡ്യൂള്‍ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ്  ഉള്ള നൂറിലധികം പുതുമുഖ നടീ നടന്‍മാര്‍ അഭിനയിക്കുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതില്‍ പിന്നെ മഴ, എന്റെ  ചില കുഞ്ഞു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒക്കെ ആയി തുടര്‍ച്ചയായി  യാത്രയില്‍ ആയതിനാല്‍ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാന്‍ കാരണം.  ചില ഗാനങ്ങള്‍ ഷില്ലോങ്, ഡാര്‍ജിലിങ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്.. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങള്‍ കുളു, മണാലി, കാശ്മീര്‍ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ.  ബാക്കി ഈ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കണം..ക്യാമറ ഒഴികെയുള്ള എല്ലാ ജോലികളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. എഡിറ്റിംഗ്, ഡബ്ബിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.''-സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments