Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആദാമിന്റെ മകന്‍ അബു' 10-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്: സലീം കുമാര്‍

'ആദാമിന്റെ മകന്‍ അബു' 10-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്: സലീം കുമാര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 24 ജൂണ്‍ 2021 (16:58 IST)
നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ 'ആദാമിന്റെ മകന്‍ അബു'ന് 10 വയസ്സ്. 2011 ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്തത്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണി,പ്രശസ്ത നടന്‍ കലിംഗശശി എന്നിവര്‍ ഇന്ന് ഒപ്പം ഇല്ലെന്ന വേദനയിലാണ് സലീം കുമാര്‍. 
 
സലീം കുമാറിന്റെ വാക്കുകളിലേക്ക്
 
'ആദാമിന്റെ മകന്‍ അബു' എന്ന വിഖ്യാത ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് പത്തു വര്‍ഷങ്ങള്‍ തികയുകയാണ് നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുകയുണ്ടായി, ഈ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി അതിന് എനിക്ക് അവസരം ഉണ്ടാക്കി തന്ന ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സലിം അഹമ്മദിനെ, ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഇന്നും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ ഏവരെയും.....
 
ഈ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഐസക് തോമസ് കൊട്ടുകാപ്പള്ളി സര്‍, ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണി,പ്രശസ്ത നടന്‍ കലിംഗശശി എന്നിവര്‍ ഒന്നും ഇന്ന് നമ്മോടൊപ്പമില്ല അവരുടെ ദീപ്തസ്മരണക്കു മുന്‍പില്‍ കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശാസിക്കുന്നതിനു പകരം അല്പമെങ്കിലും സ്‌നേഹത്തോടെ സമീപിക്കൂ',എം.സി ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്