Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' ഓഡിയോ ലോഞ്ച് മാറ്റുമോ ?ഒരുക്കങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല, കാരണം ഇതാണ്

Thalapathy Vijay  Lokesh Kanagaraj  Anirudh audio launch Leo

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (15:02 IST)
'ലിയോ' യുടെ ഓഡിയോ ലോഞ്ച് സെപ്തംബര്‍ 30 ന് ചെന്നൈയില്‍ നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിപാടി നടക്കേണ്ട ദിവസം അടുത്തിട്ടും നിര്‍മ്മാതാക്കള്‍ ഓഡിയോ ലോഞ്ചിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല. 
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഓഡിയോ ലോഞ്ച് നടക്കും എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ ദേശീയ തലത്തിലുള്ള ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സെപ്തംബര്‍ 26 വരെ വരെയുണ്ടാകും. ടൂര്‍ണമെന്റ് അവസാനിച്ചുകഴിഞ്ഞാല്‍ ഓഡിയോ ലോഞ്ചിനുള്ള വേദിയായി ഇവിടം മാറും.
 
 ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ അതോ മറ്റൊരു ഇടം നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.ലിയോ ഓഡിയോ ലോഞ്ചിന്റെ തീയതിയും ലൊക്കേഷനും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും അറിയിച്ചിട്ടില്ല.
'ലിയോ'ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ഉണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്