Publish Date: Sat, 26 Dec 2020 (21:53 IST)
Updated Date: Sat, 26 Dec 2020 (21:57 IST)
'മാസ്റ്റർ' റിലീസിനായി കാത്തിരിക്കുകയാണ് വിജയും ആരാധകരും. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ ശന്തനു ഭാഗ്യരാജും അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ റിലീസായ തമിഴ് ആന്തോളജി പാവ കഥൈകളിലെ ശന്തനുവിൻറെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് വിജയ്. സുധ കൊങ്കാരയുടെ തങ്കം എന്ന ഹ്രസ്വ ചിത്രത്തിലാണ് കാളിദാസ് ജയറാമും ശന്തനു ഭാഗ്യരാജും അഭിനയിച്ചത്. ഇരുവരുടെയും പ്രകടനത്തിന് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിജയ് സിനിമ കണ്ടതിനുശേഷം ശന്തനുവിനെ വിളിക്കുകയും ചിത്രത്തിലെ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു എന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം മാസ്റ്റർ അടുത്തുതന്നെ റിലീസ് ഉണ്ടാകും എന്നാണ് കേൾക്കുന്നത്. ടീസർ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലാണ്. ചിത്രം തീയേറ്ററിൽ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും.