Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസക്കൂലി 3000-ത്തില്‍ നിന്ന് 12 ലക്ഷം ആക്കിയ നടന്‍, യോഗി ബാബു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം

The actor who took his daily salary from 3000 to 12 lakhs

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജൂണ്‍ 2024 (09:25 IST)
സ്ഥിരം കോമഡി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള നടനാണ് യോഗി ബാബു. വീട്ടില്‍ പോലും മുഖം കാണിക്കാനുള്ള സമയമില്ലാതെ സിനിമകള്‍ക്ക് പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നടന്‍. ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ പറ്റാവുന്ന അത്ര സിനിമകളില്‍ നടന്‍ അഭിനയിക്കും. സിനിമകളില്‍ അഭിനയിക്കാന്‍ ഒരു ദിവസത്തിന് താരം വാങ്ങുന്നത് വമ്പന്‍ തുകയാണ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ നടന്‍ അഭിനയിക്കാറുണ്ട്. 
 
2000 - 3000 രൂപ മാത്രം പ്രതിഫലം വാങ്ങി അഭിനയിച്ച കാലം ഉണ്ടായിരുന്നു യോഗിക്ക്. എന്നാല്‍ ഇപ്പോള്‍ ലക്ഷങ്ങളാണ് ദിവസത്തിന് അദ്ദേഹം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ലക്ഷമാണ് ഒരു ദിവസത്തെ ഷൂട്ടിന് താരം വാങ്ങുക. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് യോഗി ബാബു തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തുകയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. നേരത്തെ 10 ലക്ഷം ലഭിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
10-15 ലക്ഷം ഒന്നും ആരില്‍ നിന്നും പ്രതിദിനം ചോദിച്ചിട്ടില്ലെന്നും 2000 മുതല്‍ 3000 വരെയുള്ള പ്രതിഫലം വാങ്ങിയാണ് താന്‍ തുടങ്ങിയതെന്നും യോഗി ബാബു ഓര്‍മ്മിപ്പിച്ചു.നവാഗത സംവിധായകരും നിര്‍മ്മാതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. കഴിഞ്ഞ ദിവസം പോലും ഒരു നിര്‍മ്മാതാവ് തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ തുകയുടെ പകുതി തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഹം മുമ്പ് അഭിനയിച്ചത് ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍, ഗ്രാഫിക്‌സ് ആണെന്ന് പറഞ്ഞവര്‍ക്കായി വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍