ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യത്തെ വീക്കിലി ടാസ്‌ക് പൂര്‍ത്തിയായി. വന്‍മതില്‍ എന്ന് പേരിട്ടിരിക്കുന്ന ഫിസിക്കല്‍ ഗെയിം ആയിരുന്നു ഇത്തവണത്തേത്. പിങ്ക്, നീല എന്നീ നിറങ്ങളിലുള്ള കട്ടകള്‍ ആണ് ബിഗ് ബോസ് നല്‍കുക അത് മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ആവുന്ന വേഗത്തില്‍ ശേഖരിച്ച് ഫ്രെയിമില്‍ അടുക്കി വയ്ക്കുകയാണ് വേണ്ടത്.
ആദ്യത്തെ ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് നോമിനേഷന്‍ ലഭിച്ച ആളും സേഫായ മത്സരാര്‍ത്ഥിയും ചേര്‍ന്നാണ് ടീം ഉണ്ടാക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ച രണ്ടുപേര്‍ അടക്കുന്ന 9 ടീമുകള്‍ ആണ് ഉണ്ടായിരുന്നത്.
പല ഘട്ടങ്ങളിലായി മത്സരം നടക്കവേ ബിഗ് ബോസ് സവിശേഷ നേട്ടങ്ങള്‍ ഉണ്ടാവുന്ന മൂന്ന് ഗോള്‍ഡന്‍ കട്ടകള്‍ നല്‍കിയെങ്കിലും പിടിവലിയില്‍ രണ്ട് കട്ടകള്‍ക്ക് കേടുകള്‍ സംഭവിക്കുകയും അത് അസാധു ആക്കുകയും ചെയ്തു. ബാക്കി വന്ന ഒരെണ്ണം ഷിജു ആയിരുന്നു സ്വന്തമാക്കിയത്. നോമിനേഷന്‍ ലഭിച്ച ഷിജു അതില്‍ നിന്നും മോചിതനായി.
മിഥുന്‍, വിഷ്ണു, റിനോഷ്, ഗോപിക, ലച്ചു, റെനീഷ, അഞ്ജൂസ്, ഏയ്ഞ്ചലിന്‍ എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചു. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കട്ടകള്‍ അടുക്കിവെച്ച നാദിറ, അഖില്‍ മാരാര്‍ എന്നിവര്‍ക്ക് സീസണിലെ ആദ്യത്തെ ക്യാപ്റ്റന്‍സി മത്സരത്തിലേക്കുള്ള യോഗ്യതയും ലഭിച്ചു.