Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടോവിനോയെ ഇനിയങ്ങോട്ട് കളിയാക്കാന്‍ തന്നെയാണ് ഉദ്ദേശം'; ആ വൈറല്‍ രംഗത്തെക്കുറിച്ച് ബേസില്‍ ജോസഫ്

'The intention is to make fun of Tovino Thomas further'; Basil Joseph on that viral scene

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (08:14 IST)
ടോവിനോ തോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് മരണമാസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ സമയത്തുണ്ടായ രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതിനെക്കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.
 
' ആ പടത്തിന്റെ പൂജയ്ക്ക് പൂജാരി ബാക്കി എല്ലാവര്‍ക്കും കല്‍പ്പൂരം തൊഴാന്‍ കൊടുത്തു. പക്ഷേ ടോവിനോ കൈ കാണിച്ചപ്പോള്‍ അയാള്‍ കൊടുത്തില്ല. അവന്റെ കഷ്ടകാലത്തിന് ഞാന്‍ അവന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് കിട്ടി, അവന് കിട്ടിയില്ല. പിന്നെ ആരോ അത് വീഡിയോയായും എടുത്തു. ഇത്രയും പോരേ എനിക്ക് അവനെ കളിയാക്കാന്‍.
 
 ആ പടത്തിന്റെ പ്രൊഡ്യൂസറാണവന്‍. എന്നിട്ടും പൂജാരിക്ക് പോലും അവനെ വിലയില്ല . 'കറക്റ്റ് ആയി നിന്റെ മുന്നില്‍ തന്നെ വന്നു പെട്ടല്ലോ', എന്നാണ് അവന്‍ പറഞ്ഞത്. ഇതൊക്കെ പറഞ്ഞ് അവനെ ഇനിയങ്ങോട്ട് കളിയാക്കാന്‍ തന്നെയാണ് എന്റെ ഉദ്ദേശം. ഇത്തരം സിറ്റുവേഷന്‍ പലര്‍ക്കും ഉണ്ടാകുന്ന കാര്യമാണല്ലോ.',- ബേസില്‍ ജോസഫ് പറഞ്ഞു.
 
 
പുതുമുഖം അനിഷ്മ അനില്‍കുമാറാണ് നായിക. ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പൂര്‍ണ്ണമായും ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്.
 
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസിയേഷന്‍ വിത്ത് വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ടിങ്സ്റ്റണ്‍ തോമസ്, ടൊവിനോ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പൊഴാലിപ്പറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താ സിമ്പിള്‍ ലുക്ക് ഇഷ്ടമല്ലേ ? പുത്തന്‍ ചിത്രങ്ങളുമായി നടി നൂറിന്‍