നടി ബീന ആന്റണിയെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മൂന്നു പതിറ്റാണ്ടോളുമായി അഭിനയരംഗത്ത് നടി സജീവമാണ്.മൗനരാഗം സീരിയല്‍ തിരക്കുകളിലായിരുന്നു ബീന.ഭര്‍ത്താവ് മനോജും നടനാണ്.
കടുത്ത പനി ആയിട്ടും തന്റെ ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തുതീര്‍ക്കുന്ന ബീന ആന്റണിയുടെ ഫോട്ടോയും അതിനു താഴെ നടി എഴുതിയ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
'എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്‌തെ പറ്റൂവെന്ന അവസ്ഥയാണ്.' 'സീരിയല്‍.... റെസ്റ്റ് എടുത്ത് ഇരിക്കാന്‍ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറല്‍ ഫീവറിന്റെ പിടിയിലാണ്.' -ബീന ആന്റണി കുറിച്ചു.