Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്‌യുടെ രാഷ്ട്രീയ ഭാവി തുലാസിൽ; സിനിമയിലും എട്ടിന്റെ പണി? ജനനായകന്റെ റിലീസ് നീട്ടിവെച്ചോ?

വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നായിരുന്നു സൂചന.

Jana Nayakan

നിഹാരിക കെ.എസ്

, ബുധന്‍, 8 ഒക്‌ടോബര്‍ 2025 (10:20 IST)
നടൻ വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നായിരുന്നു സൂചന. 
 
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതിനാൽ തന്നെ വമ്പൻ ഹൈപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിവെച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് ആയിരുന്നു സിനിമയുടെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ തീയതിയിൽ നിന്നും സിനിമ നീട്ടിവെച്ചു എന്നാണ് പല തമിഴ് ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നത്. 
 
അടുത്തിടെ നടന്ന കരൂർ ദുരന്തത്തിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ഒക്ടോബർ ആദ്യ വാരം പുറത്തിറക്കാനിരുന്ന സിനിമയിലെ ആദ്യ ഗാനവും കരൂർ ദുരന്തത്തിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ സിനിമയുടെ നിർമാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരൂർ ദുരന്തം വിജയ്‌യുടെ രാഷ്ട്രീയ ഭാവി തുലാസിലാക്കിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശോഭിതയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല': നാഗ ചൈതന്യ