Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനൊപ്പം ആദ്യമായി മകന്‍, പാപ്പനും മൈക്കിളുമായി സുരേഷ് ഗോപിയും ഗോകുലും, 'പാപ്പന്‍' ട്രെയിലര്‍ ഇന്നെത്തും

അച്ഛനൊപ്പം ആദ്യമായി മകന്‍, പാപ്പനും മൈക്കിളുമായി സുരേഷ് ഗോപിയും ഗോകുലും, 'പാപ്പന്‍' ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്

, ശനി, 16 ഏപ്രില്‍ 2022 (11:06 IST)
അച്ഛനൊപ്പം ആദ്യമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്ന ആവേശത്തിലാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പാപ്പന്. ഇന്ന് വൈകുന്നേരം 6:30ന് ട്രെയിലര്‍ പുറത്തിറങ്ങും. പാപ്പനും മൈക്കിളും ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പാപ്പന്റെ റിലീസ് ഡേറ്റ് ഇന്ന് പുറത്തു വരാനാണ് സാധ്യത.സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചേട്ടാ ഉറങ്ങിയോ? ബോറടിക്കുന്നു, ഞാന്‍ അങ്ങോട്ട് വരട്ടെ'; സീമ തനിക്ക് മദ്യം വിളമ്പിയ സംഭവം വെളിപ്പെടുത്തി വേണു നാഗവള്ളി