Webdunia - Bharat's app for daily news and videos

Install App

Shine Tom Chacko: ഞങ്ങൾ മാത്രമല്ല സർ, വമ്പന്മാർ ഇനിയുമുണ്ട്, എപ്പോഴും പഴി ഞങ്ങൾക്ക് മാത്രം: ഷൈൻ ടോം ചാക്കോ

അഭിറാം മനോഹർ
ഞായര്‍, 20 ഏപ്രില്‍ 2025 (09:13 IST)
സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ മുഴുവന്‍ പഴിയും തനിക്കും മറ്റൊരു നടനും മാത്രമാണെന്നും പോലീസിന് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി. പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സൈറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസിന് ഷൈന്‍ മൊഴി നല്‍കി.
 
ഷൈനിന്റെ ഫോണ്‍ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ദുരൂഹമായ പണമിടപാടുകള്‍ ഷൈനിന്റെ അക്കൗണ്ടില്‍ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള 14 ഇടപാടുകളെ പറ്റി വിശദമായ പരിശോധന നടത്തും.  അതേസമയം ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നാളെ ഫിലിം ചേംബര്‍ കൊച്ചിയില്‍ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈനിനെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സിനിമ സംഘടനകളോട് ചേമ്പര്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന. വിന്‍സി അലോഷ്യസിനെയും ഷൈന്‍ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടനയായ അമ്മയും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments