Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവത്തിലെ അന്വേഷണമാണ് ഒടുവില്‍ അറസ്റ്റില്‍ എത്തി നില്‍ക്കുന്നത്

Shine Tom Chacko Arrest, Shine Tom Chacko Drug case, Shine Tom Chacko Kerala Police, Shine Tom Chacko Issue, Shine Tom Chacko Drug case arrest, ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍, ഷൈന്‍ ടോം ചാക്കോ ലഹരിക്കേസ്, ഷൈന്‍ ടോം ചാക്കോ കേരള പൊലീസ്

രേണുക വേണു

, ശനി, 19 ഏപ്രില്‍ 2025 (17:16 IST)
Shine Tom Chacko Arrest

Shine Tom Chacko: ലഹരി പദാര്‍ഥം ഉപയോഗിച്ചെന്ന കേസില്‍ എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമപ്രകാരം 27, 29 വകുപ്പുകള്‍ ചേര്‍ത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. 
 
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവത്തിലെ അന്വേഷണമാണ് ഒടുവില്‍ അറസ്റ്റില്‍ എത്തി നില്‍ക്കുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് സംഘം പരിശോധന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനു പിന്നാലെയാണ് മുറിയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഓടിരക്ഷപ്പെട്ടത്. 
 
ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതിനെ കുറിച്ച് ചോദിച്ചറിയാനാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ താരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിനു ഹാജരായി. പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്നെ ആക്രമിക്കാന്‍ ആരോ എത്തിയതാണെന്ന് വിചാരിച്ച് ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ടതാണെന്നും ഷൈന്‍ പറഞ്ഞു. 
 
കഴിഞ്ഞ രണ്ട് ദിവസമായി ഷൈനുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റ്, ഫോണ്‍ വിളികള്‍, യുപിഐ പണമിടപാടുകള്‍ എന്നിവ പൊലീസ് പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷൈന്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ലഹരി ഇടപാടുകാരുമായി നടന് ബന്ധമുണ്ടെന്ന് ഈ അന്വേഷണത്തില്‍ പൊലീസിനു വ്യക്തമായി. പല നുണകളും പറയാന്‍ ഷൈന്‍ ശ്രമിച്ചെങ്കിലും തെളിവ് സഹിതം പൊലീസ് കാര്യങ്ങള്‍ കാണിച്ചതോടെ ഉത്തരം മുട്ടി. 
 
ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ഹോട്ടല്‍ രജിസ്റ്റര്‍ നോക്കിയപ്പോഴാണ് നടന്‍ ഷൈന്‍ ടോം ചാക്കോ അവിടെയുള്ള വിവരം ഡാന്‍സാഫ് സംഘത്തിനു ലഭിച്ചത്. സജീറുമായി എന്താണ് ബന്ധമെന്ന് ചോദിച്ചതോടെ ഷൈന്‍ ഉത്തരമില്ലാതെ നിശബ്ദനായി. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. 
 
പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആര്‍ക്കും മനസിലാകാത്ത തരത്തിലുള്ള ഉത്തരങ്ങളാണ് ഷൈന്‍ നല്‍കിയത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാതെ വിടില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ നടന്‍ പ്രതിരോധത്തിലായി. തെളിവുകള്‍ അടക്കം കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ ലഹരി ഉപയോഗം താരം സമ്മതിച്ചു. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഷൈനുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതിനുശേഷമാണ് ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ