ഇറങ്ങി ഓടിയെന്ന് പറഞ്ഞ് കേസെടുക്കാൻ പറ്റില്ലല്ലോ? ഷൈൻ ടോം ചാക്കോക്കെതിരെ തൽക്കാലം കേസില്ല
ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദദീകരണം തേടും.
പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചോക്കോക്കെതിരെ കേസെടുക്കില്ല. ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് കേസെടുക്കാൻ വകുപ്പില്ലെന്നാണ് നിഗമനം. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തൽക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദീകരണം തേടും.
സിനിമ സെറ്റിൽ ഒരു നടനിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഷൈൻ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഷൈനെതിരെ സോഷ്യൽ മീഡിയ തിരിഞ്ഞത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതായി പോലീസ് സംശയിക്കുന്നു. ഇതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും. ഷൈൻ ടോമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.