Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

shin tom family

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഏപ്രില്‍ 2025 (16:17 IST)
shin tom family
വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം. വിന്‍സിയെ സഹോദരിയെപ്പോലെ കാണുന്ന ആളാണ് ഷൈന്‍, നാല് മാസം കഴിഞ്ഞ് ഇത്തരത്തിലുള്ള പരാതി എന്തുകൊണ്ട് പറയുന്നുവെന്ന് അറിയില്ലെന്നും നടന്റെ കുടുംബം പറയുന്നു. 
 
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്. ഞങ്ങള്‍ പൊന്നാനിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. രണ്ടു കുടുംബവും അത്ര അടുപ്പത്തിലായിരുന്നു. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റില്‍ ബിന്‍സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല. വിവാദങ്ങള്‍ ഉണ്ടായ ശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറയുന്നു.
 
10 വര്‍ഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണെന്നും അപരിചിതര്‍ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ ഉണ്ടായ ഭയം കൊണ്ടാവാം ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതെന്നും പോലീസിന്റെ വേഷത്തില്‍ ഒന്നുമല്ല അവര്‍ എത്തിയതെന്നും ഭീമാകാരനായ ഒരാളെ കണ്ടു ഭയന്നു ഓടിയതാണെന്നും ഷൈനിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി