Webdunia - Bharat's app for daily news and videos

Install App

Thug life Teaser: ദുൽഖറിന് തീരാനഷ്ടം, തീ പാറിച്ച് കമൽഹാസൻ - സിലമ്പരസൻ കോമ്പോ, തഗ് ലൈഫ് ടീസർ പുറത്ത്

അഭിറാം മനോഹർ
വ്യാഴം, 7 നവം‌ബര്‍ 2024 (13:17 IST)
STR- kamalhaasan
തെന്നിന്ത്യന്‍ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ - മണിരത്‌നം സിനിമയായ തഗ് ലൈഫിന്റെ ടീസര്‍ പുറത്ത്. നായകന്‍ എന്ന എക്കാലെത്തെയും മികച്ച ക്ലാസിക് സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമയെ പറ്റി ആരാധകര്‍ക്കുള്ളത്, കമല്‍ ഹാസന്റെ എഴുപതാം പിറന്നാളിനോട് അനുബന്ധിച്ചാണ് റിലീസ് ടീസര്‍ പുറത്തുവിട്ടത്.കമല്‍ഹാസനൊപ്പം സിലമ്പരസനാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.
 
കമല്‍ഹാസന്റെയും ചിമ്പുവിന്റെയും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതാണ് സിനിമയുടെ ടീസര്‍. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയാണ് സിനിമയെന്നാണ് ലഭ്യമാവുന്ന സൂചന.ചിമ്പുവിന്റെയും കമല്‍ ഹാസന്റെയും മാത്രം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി,ജോജു ജോര്‍ജ്,അഭിരാമി, നാസര്‍ തുടങ്ങി ശക്തമായ താരനിര തന്നെ സിനിമയിലുണ്ട്. നേരത്തെ സിലമ്പരസന്‍, അശോക് സെല്‍വന്‍ എന്നിവരുടെ റോളുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി എന്നിവരെയായിരുന്നു മണിരത്‌നം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് നീണ്ടതോടെയാണ് ഇവര്‍ക്ക് അവസരം നഷ്ടമായത്.
 
37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നത്. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം. അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുക.മദ്രാസ് ടാക്കീസും രാജ് കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

പ്രവാസികളുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

നേരത്തെ അസുഖ ബാധിതനാണെന്ന സംശയത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; സ്റ്റാര്‍ ഹെല്‍ത്ത് 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

അടുത്ത ലേഖനം
Show comments