Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് കിട്ടി, അതെ "എ സർട്ടിഫിക്കറ്റ്" തന്നെ: ടൊവിനോയുടെ കള മാർച്ച് 25ന്

ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് കിട്ടി, അതെ
, ബുധന്‍, 17 മാര്‍ച്ച് 2021 (17:38 IST)
ടൊവിനോ തോമസ് നായകനാകുന്ന കള സിനിമയ്‌ക്ക് എ സർട്ടിഫിക്കറ്റ്. രോഹിത് വിഎസ് ഒരുക്കുന്ന ചിത്രത്തിലെ അമിതമായ വയലൻസ് രംഗങ്ങളാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്. ചിത്രം മാർച്ച് 25ന് റിലീസ് ചെയ്യും.
 
അതേസമയം തന്റെ കരിയറിലെ നിർണായകമായ ചിത്രമായി ടൊവിനോ തന്നെ വിശേഷിപ്പിച്ച ചിത്രമാണ് കള. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടമാണ് ഈ സിനിമ സാധ്യമാക്കിയത്. ഈ ടീമിനോടുള്ള ഇഷ്ടം കളയെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് ടൊവിനോ ചിത്രത്തെ പറ്റി മുൻപ് പറഞ്ഞത്. കളയുടെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതും നേരത്തെ വാർത്തയായിരുന്നു.
 
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ,ഇബിലീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത രോഹിത്താണ് ചിത്രത്തിന്റെ സംവിധാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊത്തം 32 പ്രിന്‍റ്; 16 മമ്മൂട്ടി, 16 മോഹന്‍ലാല്‍ !