മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന വമ്പന്‍ വിജയചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലനില്‍ ടൊവിനോ തോമസ് പ്രാധാന്യമുള്ള ക്യാമിയോ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആവേശം, പൈങ്കിളി എന്നീ സിനിമകള്‍ക്ക് ശേഷം ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. നിലവില്‍ സിനിമയുടെ ഷൂട്ടിങ് മംഗളുരുവില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളായിരുന്ന ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകളുടെ സംവിധായകര്‍ ഒന്നിക്കുന്ന സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷയാണുള്ളത്. പൂര്‍ണ്ണമായും പുതുമുഖതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രാഹണം ഒരുക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നത് അജയന്‍ ചാലിശ്ശേരിയാണ്.