Select Your Language

Notifications

webdunia
webdunia
webdunia
webdunia

Athiradi Title Teaser: ടൊവിനോയെ ഇടിക്കാന്‍ ബേസില്‍ എത്തുന്നു; വെറും അടിയല്ല, 'അതിരടി'

ടൊവിനോയുടെയും ബേസിലിന്റെയും കഥാപാത്രങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ടീസര്‍

Athiradi Title Teaser, Tovino Thomas Basil Joseph Athiradi Movie Title Teaser, Basil Joseph and Tovino Thomas, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, അതിരടി സിനിമ

രേണുക വേണു

, ശനി, 18 ഒക്‌ടോബര്‍ 2025 (11:53 IST)
Athiradi Title Teaser: ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു 'അതിരടി' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 
 
ടൊവിനോയുടെയും ബേസിലിന്റെയും കഥാപാത്രങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ടീസര്‍. ഇരുവരും പരസ്പരം ശത്രുക്കള്‍ ആണെന്ന് ടീസറില്‍ നിന്ന് വ്യക്തമാകും. വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെയും ടൈറ്റില്‍ ടീസറില്‍ കാണാം. 
പോള്‍സണ്‍ സ്‌കറിയയും അരുണ്‍ അനിരുദ്ധനും ചേര്‍ന്നാണ് കഥ. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്, ഡോ. അനന്തു എസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരുടെ ബാനറില്‍ ബേസില്‍ ജോസഫും ഡോ അനന്തുവുമാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍, ടൊവിനോ തോമസ് എന്നിവര്‍ സഹനിര്‍മാതാക്കള്‍. വിഷ്ണു വിജയ് സംഗീതവും സാമുവല്‍ ഹെന്‍ റി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. വരികള്‍ സുഹൈല്‍ കോയ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദംഗൽ താരം സൈറ വസീം വിവാഹിതയായി