ഇതെന്ത് മറിമായം, കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനീകാന്ത് ചിത്രത്തിന്റെ സംവിധാനം സുന്ദര്‍ സി, അമ്പരന്ന് തമിഴ് ആരാധകര്‍
നേരത്തെ സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ രജനീകാന്തിനൊപ്പം സിനിമ ചെയ്യുന്നുണ്ടെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.
തലൈവര്‍ 173 ചിത്രം പ്രഖ്യാപിച്ച് കമല്‍ഹാസന്‍. കമല്‍ഹാസന്റെ രാജ് കമല്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സുന്ദര്‍ സിയാകും സംവിധാനം ചെയ്യുക. 2027 പൊങ്കല്‍ റിലീസായി സിനിമ തിയേറ്ററുകളിലെത്തും. കമല്‍ഹാസന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഈ നാഴികകല്ലായ സംരഭം ഇന്ത്യന്‍ സിനിമയിലെ 2 ഉന്നത വ്യക്തിത്വങ്ങളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും കമല്‍ഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെ ആഘോഷിക്കുകയും ചെയ്യുന്നു. തലമുറകളായി കലാകരന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ഈ ബന്ധം പ്രചോദനമാണെന്നും കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നേരത്തെ സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ രജനീകാന്തിനൊപ്പം സിനിമ ചെയ്യുന്നുണ്ടെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന സിനിമയായിട്ടും സോഷ്യല്‍ മീഡിയയില്‍ സിനിമയെ പറ്റിയുള്ള പ്രതികരണം സമ്മിശ്രമാണ്. സമീപകാലത്തൊന്നും വമ്പന്‍ സിനിമകള്‍ ചെയ്തിട്ടില്ലാത്ത സുന്ദര്‍ സി എങ്ങനെയാകും സിനിമ ഒരുക്കുക എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. സുന്ദര്‍ സി ശൈലിയില്‍ ഐറ്റം സോങ്ങെല്ലം ഉള്‍പ്പെട്ട മസാല സിനിമയാകുമോ തലൈവര്‍ 173 എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നു.