Trisha: വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, ഇപ്പോൾ തഗ് ലൈഫും; തൃഷയുടെ തീരുമാനങ്ങൾ പാളുന്നു?

നിഹാരിക കെ.എസ്
വെള്ളി, 6 ജൂണ്‍ 2025 (19:12 IST)
കരിയറിൽ ഒരു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം 96 ലൂടെ തിരിച്ചുവരവ് നടത്തിയ തൃഷയ്ക്ക് രണ്ടാം വരവ് മോശമായിരുന്നില്ല. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ തൃഷയുടെ മാർക്കറ്റ് കുത്തനെ ഉയർത്തി. വിജയ് ചിത്രം ലിയോയിൽ നായിക ആയതോടെ തമിഴിലെ സൂപ്പർസ്റ്റാർ സിനിമകളിലെല്ലാം തൃഷയായി ആദ്യ ചോയ്‌സ്. എന്നാൽ, അതിനു ശേഷം ഇറങ്ങിയ സിനിമകളെല്ലാം തൃഷയ്ക്ക് നേട്ടം ഉണ്ടാക്കിയില്ല. ടോവിനോ ചിത്രം ഐഡന്റിറ്റി, അജിത്ത് ചിത്രം വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, ഇപ്പോൾ കമൽ ഹാസൻ ചിത്രം തഗ് ലൈഫ്, അടുപ്പിച്ചിറങ്ങിയ നാല് സിനിമയും തിയേറ്ററിൽ പ്രേക്ഷകരെ അടുപ്പിച്ചില്ല. 
 
കമൽ ഹാസൻ-മണിരത്നം കൂ‌ട്ടുകെട്ടിൽ വന്ന ത​ഗ് ലെെഫ് പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. പ്രതീക്ഷയ്ക്കൊത്ത് ത​ഗ് ലെെഫ് ഉയർന്നില്ലെന്ന് ഏവരും പറയുന്നു. കമൽ ഹാസനൊഴിച്ച് മറ്റ് അഭിനേതാക്കൾക്കൊന്നും സിനിമയിൽ കാര്യമായൊന്നും ചെയ്യാനുമില്ല. സിമ്പു, തൃഷ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ത​ഗ് ലെെഫ്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ തൃഷ നായികയായി എത്തിയപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ തൃഷയുടെ ആരാധകർക്ക് ആഘോഷിക്കാനോ ആശ്വസിക്കാനോ ത​ഗ് ലെെഫിൽ ഒന്നുമില്ല.
 
തൃഷയുടെ ഫ്ലോപ് ലിസ്റ്റുകൾ നീണ്ട് വരികയാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടുമുമ്പിറങ്ങിയ ​ഗു‍ഡ് ബാ‍ഡ് അ​ഗ്ലി, വി‌ടാമുയർച്ചി എന്നീ സിനിമകളും പ്രേക്ഷകരെ നിരാശപ്പെടുത്തി. 2025 ൽ തൃഷയ്ക്ക് തു‌ടരെ റിലീസുകളാണ്. ഐഡന്റിറ്റി, വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി, ത​ഗ് ലെെഫ് എന്നീ നാല് സിനിമകൾ ആറ് മാസത്തിനുള്ളിൽ റിലീസ് ചെയ്തു. നാലും വലിയ ഹെെപ്പിൽ വന്ന സിനിമകൾ. 
 
ഒന്നിന് പിറകെ ഒന്നായി വലിയ സിനിമകൾ വന്നെങ്കിലും ഇവയൊന്നും ബോക്സ് ഓഫീസിൽ പച്ച തൊട്ടില്ല. തിയറ്ററിൽ വലിയ പരാജയമായിരുന്നു ഐഡന്റിറ്റി. വിടാമുയർച്ചി അജിത്തിന് വ്യാപക വിമർശനം നേ‌ടിക്കൊടുത്ത സിനിമയായി ഒതുങ്ങി. ഗുഡ് ബാഡ് അ​ഗ്ലി ഒരു ഫാൻ ബോയ് സിനിമയ്ക്കപ്പുറം ഒന്നും പ്രേക്ഷകർക്ക് നൽകിയില്ല. ചിത്രത്തിൽ തൃഷയുടെ കഥാപാത്രത്തെക്കുറിച്ച് ആരും എടുത്ത് പറഞ്ഞിട്ടുമില്ല. ത​ഗ് ലെെഫും പരാജയപ്പെടുന്ന സാഹചര്യത്തിൽ തൃഷയുടെ ​ഗ്രാഫ് എങ്ങോട്ടാണെന്നാണ് ആരാധകരുടെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments