Select Your Language

Notifications

webdunia
webdunia
webdunia
webdunia

HBD Trisha: തൃഷയ്ക്ക് നാല്പതാം പിറന്നാൾ, സിമ്പിളായി പിറന്നാൾ ആഘോഷിച്ച് താരം

HBD Trisha: തൃഷയ്ക്ക് നാല്പതാം പിറന്നാൾ, സിമ്പിളായി പിറന്നാൾ ആഘോഷിച്ച് താരം
, വെള്ളി, 5 മെയ് 2023 (15:29 IST)
തെന്നിന്ത്യയുടെ പ്രിയ താരമാണ് തൃഷ. തമിഴ്,തെലുങ്ക്,മലയാളം,കന്നഡ സിനിമകളിൽ സജീവമായ താരം 1999ൽ മിസ് ചെന്നൈ ആയതോടെയാണ് സിനിമയിൽ എത്തുന്നത്. 1999ൽ ജോഡി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും 2002ൽ ഇറങ്ങിയ മൗനം പേസിയതെ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയായത്. 2003ൽ ഇറങ്ങിയ സാമി, 2004ൽ ഇറങ്ങിയ ഗില്ലി, 2005ൽ ഇറങ്ങിയ ആറ് എന്നീ സിനിമകളിലൂടെ തമിഴ് സിനിമാലോകത്തെ മുൻനിര താരമായി തൃഷ വളർന്നു. ഇന്ന് 96ഉം കടന്ന് പൊന്നിയിൻ സെൽവനിൽ എത്തിനിൽക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിന് 40 വയസ്സ് തികഞ്ഞത്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
 
സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമായിരുന്നു തൃഷയുടെ പിറന്നാൾ ആഘോഷം. ഷിർദ്ദിയിലെ പ്രശസ്തമായ സായിബാബ ക്ഷേത്രവും താരം സന്ദർശിച്ചു. പിറന്നാളിൽ താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ തൃഷയുടെ പോസ്റ്റിൽ കമൻ്റുമായി എത്തിയിരിക്കുന്നത്. ലിയോയാണ് തൃഷ നിലവിൽ അഭിനയിക്കുന്ന ചിത്രം. തൃഷയ്ക്ക് പിറന്നാൾ ആശംസയുമായി ലിയോ ടീമും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദ കേരള സ്റ്റോറി' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ