Publish Date: Tue, 26 Apr 2022 (08:52 IST)
Updated Date: Tue, 26 Apr 2022 (08:56 IST)
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' അവകാശങ്ങള്‍ നടന്‍ പ്രഭാസ് സ്വന്തമാക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് അനൂപ് മേനോന്‍ തന്നെ തുറന്നുപറയുകയാണ്.
'അങ്ങനെ എന്തെക്കെയോ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് എനിക്കത്ര അറിയില്ല. അതിനെക്കുറിച്ച് വെളിപ്പെടുത്താവുന്ന സ്ഥിതിയിലല്ല,''- എന്നാണ് അനൂപ് മേനോന്‍ പ്രതികരിച്ചത്.
'പത്മ' റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോന്‍.സുരഭി ലക്ഷ്മിയാണ് നായിക. അനൂപ് മേനോന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.