Publish Date: Thu, 02 Jun 2022 (08:56 IST)
Updated Date: Thu, 02 Jun 2022 (08:58 IST)
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
ജൂണ്‍ പത്തിന് '21 ഗ്രാംസ്' സ്ട്രീമിങ് ആരംഭിക്കും.
'തീയേറ്ററുകളില്‍ നിങ്ങള്‍ ഹിറ്റാക്കിയ 21 ഗ്രാംസ് ഇനി ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ നിങ്ങളുടെ വീടുകളിലേക്ക് ...June 10th..'- നടന്‍ അനു മോഹന്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ
21 ഗ്രാംസ് റിലീസ് ചെയ്തത്.വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.