Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

വിദ്വേഷം പരത്തുന്നു, രംഗോലി ചന്ദേലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പൻഡ് ചെയ്‌തു

രംഗോലി ചന്ദേൽ

അഭിറാം മനോഹർ

, വെള്ളി, 17 ഏപ്രില്‍ 2020 (13:58 IST)
വിദ്വേഷവും വെറുപ്പും കലർന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചതിനെ തുടർന്ന് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ് ചെയ്‌തു. ട്വിറ്ററിന്റെ നിയമാവലിക്കെതിരായുള്ള പോസ്റ്റുകൾ നിരന്തരം ഇട്ടതിനാലാണ് നടപടി.
 
ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ വിദ്വേഷവും വൈരാഗ്യവും കലർത്തി ട്വീറ്റ് ചെയ്‌തതിനെതിരെയാണ് നടപടി.ഇതിന് മുൻപും ഇത്തരത്തിലുള്ള പോസ്റ്റുകൾ ചെയ്‌ത താരത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.തപ്‍സിക്കെതിരെയും ഹൃത്വിക് റോഷനെതിരെയുമുള്ള പരാമര്‍ശങ്ങള്‍ കാരണം രംഗോലി ഇതിന് മുൻപും വിവാദങ്ങളിൽ പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൗന്ദര്യ 2 മാസം ഗര്‍ഭിണിയായിരുന്നു, ഇത് അവസാന ചിത്രമായിരിക്കും എന്ന് പറഞ്ഞിരുന്നു'