പ്രഭാസിന്റെ ബ്ലോക്ക്ബസ്റ്ററായ 'കല്‍ക്കി 2898 എഡി'യില്‍ നിന്ന് ശക്തമായ മത്സരം നേരിടേണ്ടി വന്നിട്ടും ഉര്‍വശിയുടെ 'ഉള്ളൊഴുക്ക്' തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കുന്നു. ആദ്യ 15 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
15 ദിവസം കൊണ്ട് ആഗോളതലത്തില്‍ 3.67 കോടി രൂപയാണ് ചിത്രം നേടിയത്.ഇന്ത്യന്‍ കളക്ഷന്‍ 3.25 കോടി രൂപയാണ്, മൊത്തം കളക്ഷന്‍ 3.67 കോടി രൂപയിലെത്തി.പതിനഞ്ചാം ദിവസം മാത്രം കേരളത്തില്‍ നിന്ന് ചിത്രം വാരിക്കൂട്ടിയത് 5 ലക്ഷം രൂപയാണ്.
'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍എസ്വിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.