മാർക്കോ നോർത്ത് ഇന്ത്യയിൽ ചരിത്രം സൃഷ്ടിക്കും! എങ്ങും ഉണ്ണി മുകുന്ദൻ തന്നെ ചർച്ചാ വിഷയം; ഗുജറാത്തിൽ നിന്നും എലിസബത്ത്
മാതാപിതാക്കൾ അപമാനിതരാകാൻ കാരണക്കാരനായ വ്യക്തി, നല്ലത് കണ്ടാൽ പറയും; മാർക്കോയെ കുറിച്ച് എലിസബത്ത്
രണ്ട് വർഷം മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു നടൻ ബാലയും ഉണ്ണി മുകുന്ദനും. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി ബാലയ്ക്ക് ഒരു കഥാപാത്രം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളൽ വീണു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ഇത് വിവാദമായി. ഉണ്ണി മുകുന്ദൻ കണക്കുകൾ കാണിച്ചു.
പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തിപടർന്നപ്പോൾ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണിക്കും ടീമിനുമെതിരെ രംഗത്ത് എത്തിയിരുന്നു. ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണിയുടെ ടീം ഇറക്കിവിട്ടുവെന്നും ബാല ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമ മാർക്കോ പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയമായി പ്രദർശനം തുടരുമ്പോൾ എലിസബത്ത് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വയലൻസ് കാണാൻ ഇഷ്ടപ്പെടാത്ത താൻ മാർക്കോ കണ്ടുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നും എലിസബത്ത് പറയുന്നു. ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്ത് കഴിയുമ്പോൾ ട്രോളും നെഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്. ഞാൻ ഗുജറാത്തിലാണുള്ളത്. ഇവിടെയുള്ള ടെക്നീഷ്യന്മാർ, ഡോക്ടേഴ്സ്, ഇന്റേൺസ് തുടങ്ങി എല്ലാവർക്കിടയിലും മാർക്കോയാണ് ചർച്ച വിഷയം. സോങ്സൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു.
വേറെ ലെവൽ പടം എന്നാണ് എല്ലാവരും പറയുന്നത്. വേറൊരു സംസ്ഥാനത്ത് താമസിക്കുമ്പോൾ കേരളത്തിലുള്ള കാര്യങ്ങളെ കുറിച്ച് ആളുകൾ പൊക്കി പറയുമ്പോൾ നമുക്ക് ഒരു സന്തോഷം വരുമല്ലോ. ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. അല്ലു അർജുനെ ഇഷ്ടമാണെങ്കിലും പുഷ്പ 2 കാണാൻ പോയിരുന്നില്ല. വയലൻസ് കാണാൻ വയ്യെന്ന് പറഞ്ഞാണ് പോകാതിരുന്നത്. പിന്നെ അല്ലു അർജുൻ മലയാളിയാണെന്നാണ് ഇവിടെയുള്ളവർ കരുതിയിരിക്കുന്നത്. കേരളത്തിലെ കുറച്ച് താരങ്ങളെ മാത്രമെ ഇവിടെയുള്ളവർക്ക് അറിയുകയുള്ളു എന്നാണ് എലിസബത്ത് പറഞ്ഞത്. പഴയ കഥകളൊന്നും മനസിൽ സൂക്ഷിക്കാതെ നല്ലത് കണ്ടപ്പോൾ മടി കൂടാതെ പ്രശംസിച്ച എലിസബത്തിനെ ആരാധകരും അഭിനന്ദിച്ചു.