Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ ഹിറ്റ് 'ഗുരുവായൂര്‍ അമ്പലനടയില്‍'ന് ശേഷം ബേസില്‍ ജോസഫിന്റെ നുണക്കുഴി,ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്ത്

First look! Here’s a glimpse into our movie Nunakuzhi. Get ready for an unforgettable journey

കെ ആര്‍ അനൂപ്

, ശനി, 29 ജൂണ്‍ 2024 (17:09 IST)
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തിറക്കി.റീലീസ് ഡേറ്റും ഇതിനോടൊപ്പം പുറത്തുവിട്ടു.
 
ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ കാണാം.സരിഗമ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.
 
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
.ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന്റെ അടുത്ത തമിഴ് സിനിമ,രാഘവ ലോറന്‍സും എസ്ജെ സൂര്യയും രണ്ടാം തവണയും ഒന്നിക്കുന്നു, പുതിയ വിവരങ്ങള്‍