മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നടി ഉര്‍വശി. കരിയറിന്റെ തുടക്കം തമിഴില്‍ ആരംഭിച്ച ഉര്‍വശി കരിയറില്‍ ഉടനീളം തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജഗദീഷ് തുടങ്ങിയവരുടെയെല്ലാം നായികയായിട്ടുണ്ടെങ്കിലും ജയറാം- ഉര്‍വശി കോമ്പിനേഷന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
ഒരുപാട് തവണ ഈ കോമ്പിനേഷനില്‍ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും 2020ല്‍ ആമസോണ്‍ പ്രൈമില്‍ വന്ന പുത്തന്‍ പുതുകാലൈ എന്ന ആന്തോളജിയിലാണ് ഈ കൂട്ടുക്കെട്ട് ഏറെക്കാലത്തിന് ശേഷം ഒന്നിച്ചത്. മധുചന്ദ്രലേഖ പുറത്തിറങ്ങി ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമിന്റെ നായികയായതെങ്കിലും അഭിനയിക്കുമ്പോള്‍ തനിക്കത് അനുഭവപ്പെട്ടില്ലെന്ന് ഉര്‍വശി പറയുന്നു.
അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ന്ന ആന്തോളജിയായിരുന്നു പുത്തന്‍ പുതുകാലൈ. കൊവിഡ് ലോക്ഡൗണ്‍ സമയത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച സിനിമയായിരുന്നു അത്. ഇളമൈ ഇതോ ഇതോ എന്ന ഷോര്‍ട്ട് ഫിലിമിലാണ് ജയറാമിനൊപ്പം അഭിനയിച്ചത്. മധ്യചന്ദ്രലേഖ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു വീണ്ടും ജയറാമിന്റെ നായികയായത്. ശരിക്കും പഴയ ത്രില്‍ അനുഭവിക്കാനായി. അന്ന് ഷൂട്ടെല്ലാം കഴിഞ്ഞ് രാത്രിയായപ്പോഴാണ് ഞങ്ങള്‍ നില്‍ക്കുന്നത് 2020ലാണെന്ന തോന്നലുണ്ടായത്.
ഞങ്ങള്‍ക്ക് പ്രായമായെന്നോ മക്കള്‍ വലുതായെന്നോ ഒന്നും അപ്പോള്‍ തോന്നിയില്ല. ചെറുപ്പക്കാലത്ത് എങ്ങനെ ആയിരുന്നോ അതുപോലെയായിരുന്നു ഞങ്ങള്‍ അപ്പോള്‍. കടിഞ്ഞൂല്‍ കല്യാണം, മുഖചിത്രം, മാളൂട്ടി തുടങ്ങിയ എന്റെ ഏറ്റവും മികച്ച ചിത്രങ്ങളെല്ലാം തന്നെ ജയറാമിനൊപ്പമായിരുന്നല്ലോ. ഉര്‍വശി പറഞ്ഞു.