Webdunia - Bharat's app for daily news and videos

Install App

കളിയാക്കി വിളിക്കുന്നതാണെങ്കിലും ഭാരത് സ്റ്റാർ എന്ന വിളി ഇഷ്ടം: ഉണ്ണി മുകുന്ദൻ

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (16:00 IST)
തന്നെ ഭാരത് സ്റ്റാര്‍ എന്ന് സമൂഹമാധ്യമത്തില്‍ വിശേഷിപ്പിച്ച ആരാധകന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കളിയാക്കി വിളിച്ചതാണെങ്കിലും ആ വിളി തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്റ് ചെയ്ത ആളും വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ പേര് ഭാരതമാക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ രാജ്യത്തിന്റെ പേര് ഭാരതം എന്നതിലേക്ക് മാറാനായി കാത്തിരിക്കുന്നതായി ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
 
ഈ പശ്ചാത്തലത്തില്‍ പാന്‍ ഇന്ത്യന്‍ എന്നതിന് പകരം പാന്‍ ഭാരത് എന്നതടക്കമുള്ള മാറ്റങ്ങള്‍ പലരും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണയ്ക്കുന്ന വ്യക്തി എന്ന നിലയിലാണ് ഉണ്ണി മുകുന്ദനെ ഭാരത് സ്റ്റാര്‍ എന്ന സമൂഹമാധ്യമങ്ങളില്‍ വിശേഷണം വന്നത്. അതേസമയം മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വെട്രിമാരന്റെ തിരക്കഥയില്‍ ശശികുമാറിനും സൂരിക്കും ഒപ്പമുള്ള തമിഴ് സിനിമ എന്നിവയാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments