Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്സോഫീസ് തൂക്കി ഹാഷിറും ടീമും; തരംഗമായി 'വാഴ 2'

ആദ്യ ഭാഗത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ മറികടന്നു

Vaazha 2, Vaazha, hashir, alan, malayalam film vaazha, വാഴ 2, വാഴ, ഹാഷിർ, അലൻ, മലയാളം സിനിമ വാഴ
Vaazha 2
ബോക്‌സ് ഓഫീസില്‍ തരംഗമായി വാഴ 2. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 1.50 കോടി നേടിയിരുന്ന ചിത്രം ആദ്യ ദിവസം തന്നെ നേടിയത് 10.5 കോടി ആയിരുന്നു. സാക്‌നില്‍ക് വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 29.70 കോടിയാണ്. ഓവര്‍ സീസ് കളക്ഷന്‍ ഇത് 33.25 കോടിയാണ്. ആദ്യ ഭാഗത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ മറികടന്നു എന്ന റെക്കോര്‍ഡ് ആണിത് കാണിക്കുന്നത്.
 
മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ കിട്ടുന്നത്. കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെയാണ് അത് അവസാനിക്കുന്നത്. 
 
നവാഗതനായ സവിൻ എസ്.എ ആണ് വാഴ 2വിന്റെ സംവിധാനം. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ രചന. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഛായാഗ്രഹണം അഖിൽ ലൈലാസുരൻ, എഡിറ്റർ  കണ്ണൻ മോഹൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ  കനിഷ്‌ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ  റിന്നി ദിവാകർ, കല  ബാബു പിള്ള, മേക്കപ്പ്  സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്  അശ്വതി ജയകുമാർ, സ്റ്റിൽസ്  ബിജിത്ത് ധർമ്മടം, പരസ്യകല  യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ  രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ  അരുൺ എസ്. മണി, ആക്ഷൻ  കലൈ കിംഗ്‌സൺ, വിക്കി നന്ദഗോപാൽ, ഡിഐ  ജോയ്‌നർ തോമസ്, ടൈറ്റിൽ ഡിസൈൻ  സർക്കാസനം, സൗണ്ട് ഡിസൈൻ  വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്  അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ്  വിപിൻ കുമാർ, പി.ആർ.ഒ  എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഴയുടെ ലൈഫ് ടൈം കളക്ഷൻ 4 ദിവസം കൊണ്ട് തകർത്തു, ബോക്സോഫീസിന് തീയിട്ട് വാഴ 2