Publish Date: Mon, 21 Feb 2022 (11:29 IST)
Updated Date: Mon, 21 Feb 2022 (11:31 IST)
'വലിമൈ' റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം. പ്രദര്‍ശനത്തിനെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഫെബ്രുവരി 24നാണ് 'വലിമൈ' റിലീസ്.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.