Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

അജിത്തിന്‍റെ ‘വലിമൈ’യില്‍ ജോണ്‍ ഏബ്രഹാം, തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ !

അജിത്ത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ജനുവരി 2021 (22:01 IST)
അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സംവിധായകൻ എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ പുതിയ വിശേഷങ്ങൾക്കായി കാതോർക്കുകയാണ് സിനിമ ലോകം. പൊങ്കലിന് ഔദ്യോഗികമായൊരു അപ്ഡേറ്റ് പുറത്തു വരുമെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാനായി ടീം ഉത്തരേന്ത്യയിലേക്ക് പോയി എന്നും റിപ്പോർട്ടുകളുണ്ട്. 
 
ബൈക്ക് റേസിംഗിന് പ്രാധാന്യമുള്ള 'വലിമൈ'യിൽ ജോൺ അബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് പുതിയ വിവരം. അങ്ങനെയാണെങ്കിൽ ജോൺ എബ്രഹാമിന്റെ കോളിവുഡ് അരങ്ങേറ്റം ഗംഭീരമാകും. ബൈക്ക് റൈഡേഴ്സിൽ ഒരാളായി അതിഥി വേഷത്തിൽ നടൻ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
 
ആറ് വർഷത്തിന് ശേഷം പോലീസ് യൂണിഫോമിൽ അജിത്ത് തിരിച്ചെത്തുന്ന സിനിമയായിരിക്കും ഇത്. ആക്ഷനും മാസ്സ് ഡയലോഗുകളും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രംഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂനിയർ അനുഷ്‌ക എത്തി, കോഹ്‌ലി അനുഷ്‌ക താരദമ്പതിമാർക്ക് പെൺകുഞ്ഞ്