മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ചിത്രത്തിൽ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ. മലയാളത്തിൽ മഞ്ജു ഇപ്പോൾ അധികം സിനിമകൾ ചെയ്യാറില്ല. തമിഴിൽ തിരക്കിലാണ് നടി. പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്.
ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ പ്രകടനമാണ് കയ്യടി നേടുന്നത്. ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്നും തിരിച്ചുവരവിലെ നടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ലൂസിഫറിൽ ഉള്ളതിനേക്കാൾ പ്രാധാന്യവും മാസ് അപ്പിയറൻസുമാണ് പ്രിയദർശിനിക്ക് ഈ ഭാഗത്ത് ഉള്ളതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഒപ്പം പൃഥ്വിരാജിനും മോഹൻലാലിനും പ്രേക്ഷകർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.