Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പിള്ളേര് ആറാടുകയാണ്'; വൈറലായി 'കായലോണ്ട് വട്ടം വളച്ചേ...' പാട്ട്, വരുന്നു 'വരയന്‍'

'പിള്ളേര് ആറാടുകയാണ്'; വൈറലായി 'കായലോണ്ട് വട്ടം  വളച്ചേ...' പാട്ട്, വരുന്നു 'വരയന്‍'
, വ്യാഴം, 5 മെയ് 2022 (17:08 IST)
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി വരയന്‍ സിനിമയിലെ 'കായലോണ്ട് വട്ടം വളച്ചേ' എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോങ്. സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. 
 
സായി ഭദ്ര ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റെതാണ് വരികള്‍. D5 ജൂനിയേര്‍സ് എന്ന ചാനല്‍ പ്രോഗ്രാമിലൂടെ ശ്രദ്ധ നേടി സമ്മാനര്‍ഹരായ ചൈതിക്കും കാശിനാഥനുമാണ് ഗാനത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യതയിലൂടെ നാടിന്റെ കഥ പറയുന്ന ഗാനത്തിന്റെ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. കപ്പൂച്ചിനച്ചന്റെ കിടിലന്‍ കളളുപ്പാട്ടിന് ശേഷം പുറത്തിറങ്ങിയ വരയനിലെ വെടിക്കെട്ട് പാട്ട് 'കായലോണ്ട് വട്ടം വരച്ച്' പ്രേക്ഷകരെ ഏറ്റെടുത്ത് കഴിഞ്ഞു. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. 
 


യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിച്ചിരിക്കുന്നത്. 'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ്ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ലിയോണ ലിഷോയാണ് നായിക. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ വീട്ടുകാര്‍ എതിര്‍ത്തു, ഇഷ്ടത്തോടെ അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രം വേണ്ടെന്ന തീരുമാനം, പിന്നീട് സംഭവിച്ചത് ഇങ്ങനെ !