Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

KP Sasikala vedan, Vedan concert Palakkad, KP Sasikala Against Rapper, KP Sasikala,Rapper Vedan Kerala, കെ പി ശശികല, വേടനെതിരെ ശശികല, പാലക്കാട് വേടൻ കോൺസർട്ട്, റാപ്പർ വേടൻ

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (18:34 IST)
KP Sasikala against Rapper Vedan
റാപ്പര്‍ വേടനതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.
 
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എന്തെല്ലാം തനത് കലാരൂപങ്ങളുണ്ട്, റാപ്പ് സംഗീതമാണോ ഇവിടത്തെ പട്ടികജാതി- പട്ടികവര്‍ഗക്കാരുടെ തനതായ കലാരൂപം. ഗോത്രവര്‍ഗത്തിന്റെ സംസ്‌കൃതി അതാണോ?, പട്ടിക ജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധമില്ലാത്ത റാപ്പ് മ്യൂസിക്കാനോ അവിടെ കേറ്റേണ്ടത്.  സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി- പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് പാലക്കാട് നടത്തിയ പരിപാടിയെ വിമര്‍ശിച്ചാണ് ശശികലയുടെ വിമര്‍ശനം.
 
വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമാജം അപമാനിക്കപ്പെടുന്നത്. ഈ കഞ്ചാവോ... കള്‍ പറയുന്നതേ കേള്‍ക്കു എന്ന ഭരണത്തിന്റെ രീതി മാറണം. വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ, ചാടിക്കളിക്കടീ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചൂടു ചോര് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും ശശികല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു