Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

Rapper Vedan

അഭിറാം മനോഹർ

, ചൊവ്വ, 20 മെയ് 2025 (19:51 IST)
പാലക്കാട് റാപ്പര്‍ വേടന്‍ അവതരിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ നാശനഷ്ടത്തില്‍ പട്ടികജാതി വികസന വകുപ്പിന് നോട്ടീസയച്ച് പാലക്കാട് നഗരസഭ. പരിപാടിക്കിടെ 1,75,552 രൂപയുടെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരതുക നല്‍കണമെന്നും നഗരസഭ സെക്രട്ടറി അയച്ച നോട്ടീസില്‍ പറയുന്നു.
 
 എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പട്ടികജാതി , വര്‍ഗ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായിരുന്നു വേടന്റെ സംഗീതപരിപാടി സംഘടിപ്പിച്ചത്. 3000- 4000 പേരെ മാത്രം പങ്കെടുപ്പിക്കാവുന്ന മൈതാനത്ത് എത്തിയത് അതിലും എത്രയോ ഇരട്ടി ആളുകളായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് മതിയായ സുരക്ഷ ഒരുക്കാത്തത് മൂലമുണ്ടായ നാശനഷ്ടം സംഘാടകരുടെ വീഴ്ചയാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. പരിപാടിയിലെ പ്രവേശനം സൗജന്യമായതും ആളുകള്‍ കൂട്ടമായി എത്താന്‍ കാരണമായിരുന്നു.
 
 പരിപാടിക്കിടെ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് നഗരസഭയുടെ പരാതി. ഇത് ചൂണ്ടിക്കാട്ടി സൗത്ത് പോലീസിലും നഗരസഭ പരാതി നല്‍കി. കോട്ടമൈതാനത്ത് നഗരസഭ സ്ഥാപിച്ച പുതിയ ഇരിപ്പിടങ്ങളടക്കം ഇങ്ങനെ തകര്‍ന്നു പോയി.ആകെ 10,000 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങള്‍. തുറന്ന വേദിയില്‍ നടന്ന പരിപാടി എല്ലാവര്‍ക്കും കാണാനായി 4 എല്‍ഇഡി സ്‌ക്രീനുകളും മൈതാനത്ത് സ്ഥാപിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം