Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരാൾ മരണപ്പെട്ട വേദിയിൽ നിന്ന് പാടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്': സംഗീതനിശ റദ്ദാക്കി വേടൻ

ചിറയിൻകീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്.

Vedan

നിഹാരിക കെ.എസ്

, വെള്ളി, 9 മെയ് 2025 (12:04 IST)
ഇന്ന് കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യരിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേടൻ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. മരണം നടന്ന സാഹചര്യത്തിൽ ആ വേദിയിൽ വന്ന് പാട്ട് പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിറയിൻകീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്.
 
വേടന്റെ വാക്കുകൾ:
 
പ്രിയപ്പെട്ടവരേ, ഇന്ന് കിളിമാനൂരിൽ വച്ച് നടത്താനിരുന്ന എന്റെ പരിപാടിയിൽ ലിജു എന്നു പറയുന്ന ഒരു സഹോദരൻ, ടെക്നീഷ്യൻ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാൻ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. 
 
എന്നെ കാണാനും കേൾക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നിൽ വന്ന് എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഇതിലും വലിയൊരു വേദിയിൽ ഇതിലും സുരക്ഷാസംവിധാനങ്ങളോട് കൂടി ഞാൻ നിങ്ങളുടെ മുന്നിൽ ഇനിയും വരും. നിങ്ങളേക്കാൾ കൂടുതൽ വിഷമം എനിക്കുണ്ട്. എനിക്ക് പെർഫോം ചെയ്യാൻ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്ക് വേണ്ടി പണിയെടുക്കാൻ വന്നൊരു ചേട്ടൻ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനി ആരും സിനിമ ചെയ്യാൻ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല': മമ്മൂട്ടി ചിത്രത്തിൽ നിന്നും കാവ്യ മാധവൻ പിന്മാറിയത് ഇക്കാരണത്താൽ