Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കരയല്ലേ... ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ'; ജാമ്യത്തിന് പിന്നാലെ പുതിയ പാട്ടിന്റെ ടീസർ പുറത്തിറക്കി വേടൻ

0 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്.

Vedan

നിഹാരിക കെ.എസ്

, വ്യാഴം, 1 മെയ് 2025 (15:29 IST)
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ ​ഗാനത്തിന്റെ ടീസർ പുറത്തിറക്കി റാപ്പർ വേടൻ. 'തെരുവിന്റെ മോൻ' എന്നാണ് ​ഗാനത്തിന്റെ പേര്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്. 'കരയല്ലേ നെഞ്ചേ കരയല്ലേ...ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ'... എന്ന വരികൾ അടങ്ങുന്നതാണ് ടീസർ. 
 
ജാഫർ അലിയാണ് ​ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃത്വിക് ശശികുമാർ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു മലയിൽ ആണ് കലാസംവിധാനം. വി​ഗ്നേഷ് ​ഗുരുലാൽ ആണ് ക്രിയേറ്റീവ് ഡയറക്ടർ. സൈന മ്യൂസിക് ഇൻഡീ ആണ് മ്യൂസിക് ലേബൽ. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം വേടന്റെ മോണലോവ എന്ന പാട്ടും പുറത്തിറങ്ങിയിരുന്നു. നിമിഷ നേരം കൊണ്ടാണ് മോണലോവ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടൻ മോണലോവയെ കുറിച്ച് പറഞ്ഞത്. 'ഒരുത്തീ...' എന്ന് പറഞ്ഞാണ് 2.27 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് തുടങ്ങുന്നത്. ഈ പാട്ടും വൈറലായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു: വൈറലായി അജിത്തിന്റെ വാക്കുകൾ