എന്നെ കണ്ട് ആരും പഠിക്കരുത്, സർക്കാർ വിൽക്കുന്ന മദ്യമാണ് ഞാൻ കുടിക്കുന്നത്: മാറാൻ ശ്രമിക്കുമെന്ന് വേടൻ
താൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ് എന്നും വേടൻ പറഞ്ഞു.
തന്നെ കണ്ട് ആരും പഠിക്കരുതെന്നും സ്വയം തിരുത്താൻ ശ്രമിക്കുകയാണെന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. താൻ കള്ളുകുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നതുകൊണ്ട്, കൊച്ചുമക്കൾ ദയവ് ചെയ്ത് അതിൽ സ്വാധീനിക്കപ്പെടാതിരിക്കണമെന്നും ആ കാര്യം കൊണ്ട് താൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ് എന്നും വേടൻ പറഞ്ഞു.
ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. സർക്കാർ വിൽക്കുന്ന മദ്യമാണ് ഞാൻ വാങ്ങിക്കുടിക്കുന്നതും പുകവലിക്കുന്നതുമൊക്കെ. അതുകൊണ്ട് ഞാനൊരു മോശപ്പെട്ട മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ കള്ളുകുടിക്കുകയും വലിക്കുകയും ചെയ്യുന്ന കാരണം എന്നെ കാണുന്ന കൊച്ചുമക്കൾ സ്വാധീനിക്കപ്പെടുന്നുണ്ട്.
ആ കാര്യത്തിൽ എന്നെ കണ്ട് സ്വാധീനിക്കപ്പെടരുത്. അത്ര തന്നെയേ എനിക്ക് പറയാൻ ഉള്ളൂ. ഇത് മോശം സ്വാധീനമാണ്, എന്നെ കണ്ട് ആരും പഠിക്കരുത്. എന്നെ തിരുത്താൻ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിർത്താൻ ഞാൻ ശ്രമിക്കട്ടെ. ആ കാര്യംകൊണ്ട് ഞാൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്.
ഞാൻ കള്ളുകുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നതുകൊണ്ട്, കൊച്ചുമക്കൾ ദയവ് ചെയ്ത് അതിൽ സ്വാധീനിക്കപ്പെടാതിരിക്കുക. പാട്ട് എഴുതുന്നത് എന്റെ ജോലിയാണ്. കലാകാരൻ പൊതുസ്വത്താണ്. കലാകാരൻ രാഷ്ട്രീയത്തെ കുറിച്ചും അവന്റെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യത്തെക്കുറിച്ചും സംസാരിക്കേണ്ട ആള് തന്നെയാണ്. അത് എന്റെ ജോലിയാണ്, അത് ഞാൻ മര്യാദയ്ക്ക് ചെയ്യുന്നുണ്ട്. അത് ചെയ്യുന്നത് കാരണം എനിക്ക് രാത്രി നല്ല ഉറക്കം ലഭിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നത് എന്റെ ജോലിയാണ്. അത് ഞാൻ മരിക്കുന്നത് വരെ വൃത്തിയായി ചെയ്തിരിക്കും. ഇരട്ടനീതിയും സമൂഹത്തിൽ എല്ലാവരും തുല്യരല്ല എന്ന കാര്യവും നിങ്ങൾക്ക് മനസിലാവുന്നുണ്ടല്ലോ? ആ മനസിലാക്കൽ എപ്പോഴും ഉണ്ടായിരിക്കട്ടെ. നമ്മളാരും തുല്യരല്ല, വിവേചനപൂർവ്വമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളും ഇരട്ടനീതിക്കെതിരായ പോരാട്ടങ്ങളാണ് എന്നാണ് വേടൻ പറയുന്നത്.
മോണോലോവ എന്ന പുതിയ ഗാനത്തെ കുറിച്ചും വേടൻ സംസാരിക്കുന്നുണ്ട്. മോണലോവ ഞാൻ എന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ടാണ്. ഞാനിപ്പോൾ പ്രേമത്തിലാണല്ലോ. ഇപ്പോഴാണ് പ്രേമമൊക്കെ ഉണ്ടാവുന്നത്. എന്റെ കാമുകിയെ മോണലോവ പോലെ അഗ്നിപർവതമായി എഴുതിയിരിക്കുന്ന പാട്ടാണത്. ഞാനന്റെ കാമുകിക്ക് കൊടുക്കുന്ന ഗിഫ്റ്റ് മാത്രമാണത്. വിപ്ലവ പാട്ടുകൾ ഇനിയും വരും, പ്രേമപ്പാട്ടുകളും അതിനിടയിലുണ്ടാവും. എല്ലാവരും പാട്ട് കേൾക്കുക എന്നാണ് വേടൻ പറയുന്നത്.