Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് ! വെള്ളിമൂങ്ങയ്ക്ക് ശേഷം വീണ നായര്‍, എട്ടുവര്‍ഷം കഴിഞ്ഞ് എത്തുന്ന സന്തോഷം

Veena Nair

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (12:57 IST)
സുരേഷ് ഗോപിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ.ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയില്‍ വീണ്ടും അഭിനയിക്കാനായ സന്തോഷത്തിലാണ് നടി വീണ നായര്‍. വെള്ളിമൂങ്ങ റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി നടി വേഷമിടുന്നു.
 
'വെള്ളിമൂങ്ങ റിലീസിങ് ആയിട്ട് ,ഷോളി എന്ന പഞ്ചായത്തു പ്രസിഡന്റ് നിങ്ങള്ക്ക് മുന്നിലേക്ക് എത്തിയിട്ട് 8 വര്‍ഷം . സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്റെ ജീവിതഭാഗമായി മാറി . സിനിമയിലേക്ക് എന്നെ വിളിച്ച എന്റെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല . സിനിമയെ സ്‌നേഹിപ്പിക്കാന്‍ പഠിപ്പിച്ചതിനു ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്‍ത്തകര്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സിനിമ സഹപ്രവര്‍ത്തകര്‍ക്കും ,കുടുംബത്തിനും ,സുഹൃത്തുകള്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ,എന്റെ പ്രേക്ഷകര്‍ക്കും വേറേതോ ലോകത്തിലിരുന്നു എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന എന്റെ അമ്മക്കും അച്ഛനും ഈശ്വരനും നന്ദി . 8 വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഞാന്‍ എത്തുന്നു പഞ്ചായത്ത് പ്രസിഡന്റ് ആയി മേഹൂം മൂസയിലൂഡേയ് .ഈ വരുന്ന സെപ് 30 നു തിയറ്ററില്‍ എത്തുന്നു .പ്രാര്‍ഥന ,പ്രോത്സാഹനം എല്ലാം വേണം '-വീണ നായര്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തെക്കാള്‍ തെലുങ്കില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള കാരണം, അനുപമ മോളിവുഡിലേക്ക് തിരിച്ചെത്തും