Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ വീട്ടിലും ചെറിയ പ്രശ്നങ്ങളുണ്ടാവില്ലേ? ഡിവോഴ്സ് വാർത്തകളോട് പ്രതികരിച്ച് വീണാ നായർ

എല്ലാ വീട്ടിലും ചെറിയ പ്രശ്നങ്ങളുണ്ടാവില്ലേ? ഡിവോഴ്സ് വാർത്തകളോട് പ്രതികരിച്ച് വീണാ നായർ
, വ്യാഴം, 28 ജൂലൈ 2022 (16:41 IST)
വിവാഹമോചിതയായി എന്ന വാർത്തകളോട് പ്രതികരണവുമായി നടി വീണ നായർ. ബിഗ് ബോസ് സീസണ് ശേഷം വീണാ നായർക്കും ഭർത്താവിനും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നും നടി വിവാഹമോചിതയായി എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താാരം. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു വീണ ഇതേക്കുറിച്ച് പ്രതികരിച്ചത്.
 
ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. കലോത്സവത്തിൽ വെച്ച് കണ്ടു. പിന്നീട് ഫെയ്സ്ബുക്കിലൂടെ പരിചയമായി. കല്യാണം കഴിക്കാമെങ്കിൽ പ്രണയിക്കാമെന്നാണ് പറഞ്ഞത്. വീട്ടുകാർ സമ്മതിച്ചപ്പോൾ വിവാഹിതരായി. അളിയാ അളിയാ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഇപ്പോഴും അതങ്ങനെ തന്നെ പോകുന്നു. എല്ലാ വീട്ടിലും ഉണ്ടാകില്ലെ ചെറിയ ചെറിയ പ്രശ്നങ്ങൾ. അത്ര മാത്രമെ ഞങ്ങളുടെ കാര്യത്തിലുമുള്ളു.
 
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നാലെ ഒത്തിരി കോളുകൾ വരുന്നുണ്ട്. അതൊന്നും എടുക്കാരില്ല. അവരോട് എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. വീണാ നായർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടന്‍ ചിത്രങ്ങളുമായി ബിഗ് ബോസ് താരം നിമിഷ