ബോളിവുഡിന്റെ സ്വന്തം വീരു, ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 24 നവം‌ബര്‍ 2025 (14:41 IST)
ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര(89) അന്തരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
 
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം ആശുപത്രി വിട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അന്തരിച്ചത്. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു താരത്തിന്റെ തൊണ്ണൂറാം പിറന്നാള്‍. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരാ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ര അന്‍പഥ്, ബന്ദിനി, അനുപമ തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരനെ അവതരിപ്പിച്ചാണ് അഭിനയജീവിതം ആരംഭിച്ചത്.
 
 പിന്നീട് ഷോലെ എന്ന സിനിമയിലെ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര കൂട്ടുക്കെട്ട് ഇന്ത്യയാകെ ആഘോഷിക്കപ്പെട്ടിരുന്നു. ഷോലെയിലെ വീരുവായാണ് ധര്‍മേന്ദ്ര ആരാധക മനസ്സുകളില്‍ പ്രത്യേക ഇടം നേടിയത്. ധരം വീര്‍, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് തേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ നായകവേഷങ്ങള്‍ ചെയ്തു. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച തേരി ബാതോം മേം ഐസ ഉല്‍ജാ ജിയ എന്ന സിനിമയിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments